തൃശൂർ: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ സംരംഭമായ റെസോയ് ഫുഡ് ഡെലിവറി ആപ്പിന്റെ തൃശൂർ നഗരത്തിലെ പ്രവർത്തനം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. തൃശൂർ മേയർ എം.കെ വർഗീസ് മന്ത്രിക്കും മേയർക്കും റെസോയ് ആപ്പ് വഴി ഓൺലൈനായി ഓർഡർ ചെയ്തു.
സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. റെസോയ് മാനേജിംഗ് ഡയറക്ടറും കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജി. ജയപാൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ പ്രകാശ്, ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജില്ലാ സെക്രട്ടറി സി. ബിജുലാൽ, റെസോയ് സി.ഇ.ഒ മുഹമ്മദ് മുസ്തഫ, ലെയ്‌സൺ ഓഫീസർ മനോഹരൻ, കെ.എച്ച്.ആർ.എ ടൗൺ പ്രസിഡന്റ് പി.എസ് ബാബുരാജ്, സെക്രട്ടറി വിനേഷ് വെണ്ടൂർ, എം. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.