തൃശൂർ: ബി.ഡി.വൈ.എസ് തൃശൂർ ജില്ലാ കമ്മറ്റി ജൂലായ് മൂന്നിന് ഐ.എം.എയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കൊവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ രക്തം ആവശ്യമുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബി.ഡി.വൈ.എസ് തൃശൂർ ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പ് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി. ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടിയിലെ പെൻഷൻ പ്രായം ഉയർത്തുന്നത് നിറുത്തിവയ്ക്കണമെന്നും ബി.ഡി.വൈ.എസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സുബിൻ പീച്ചി, ജില്ലാ സെക്രട്ടറി സഞ്ചു കാട്ടുങ്ങൽ, വൈസ് പ്രസിഡന്റ് സുഷിൽകുമാർ, ട്രഷറർ ചിന്ദു ചന്ദ്രൻ, സുരേഷ് കെ.ജി, പ്രമീഷ് നെല്ലങ്കര, സന്തീപ് പി.എസ്, സുബാഷ് കെ. ഗോപി, സന്തോഷ്‌കുമാർ പി.ജി തുടങ്ങിയവർ സംസാരിച്ചു.