പാലപ്പിള്ളി: ഓൺലൈൻ പഠനത്തിനായി ഇന്റർനെറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന പ്രദേശം ടി.എൻ. പ്രതാപൻ എം.പി സന്ദർശിച്ചു. കുണ്ടായി പ്രദേശത്തെ 52 കുടുംബങ്ങൾക്ക് നെറ്റ്‌വർക്ക് സംവിധാനം നടപ്പിലാക്കാതെ ചക്കിപറമ്പ് പ്രദേശത്ത് മാത്രം നടപ്പിലാക്കുന്നുവെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് എം.പി എത്തിയത്.
സ്ഥിരമായി നെറ്റ് വർക്ക് ലഭിക്കുന്നതിനായി ബിഎസ്.എൻ.എൽ ടവർ സ്ഥാപിക്കുന്നതിന് 50 ലക്ഷം ചെലവ് വരുമെന്ന് അറിയിച്ച ടെലികോം ജനറൽ മാനേജരോട് 29ന് യോഗം വിളിക്കാനും ചെലവ് വരുന്ന സംഖ്യ അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും എം.പി അറിയിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഔസേപ്പ് ചെരടായി, ഇ.എം. ഉമ്മർ , കെ.പി.സി.സി സെക്രട്ടറി, സുനിൽ അന്തിക്കാട്, ഡി.സി.സി സെക്രട്ടറിമാരായ ടി.എം. ചന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് വിനയൻ പണിക്ക വളപ്പിൽ, ജോസ് മാസ്റ്റർ, പ്രീബനൻ ചുണ്ടേലപറമ്പിൽ എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.