ചാലക്കുടി: മേലൂർ കല്ലുകുത്തി സെന്റ് ജോൺസ് സി.യു.പി സ്‌കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 22 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് ബിരിയാണി മേള സംഘടിപ്പിച്ച് പൂർവ്വ വിദ്യാർത്ഥികൾ. ശനിയാഴ്ച നടന്ന ബിരിയാണി മേളയിൽ നൂറു കണക്കിന് കുടുംബങ്ങളാണ് സഹകരിച്ചത്.
ഫോണുകൾ വാങ്ങുന്നതിന് ആവശ്യമായ ബാക്കിത്തുക പൂർവ്വ വിദ്യാർത്ഥികൾ നേരിട്ട് നൽകി. ഒരു ലക്ഷത്തോളം രൂപയാണ് ആവശ്യം. പത്തോളം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകിയെന്നും ബിരിയാണി മേളയ്ക്ക് പൂർവ്വ വിദ്യാത്ഥിയും മുൻ പഞ്ചായത്തംഗവുമായ എം.എസ്. ബിജുവാണ് നേതൃത്വം നൽകിയതെന്നും അദ്ധ്യാപിക വി.ടി. ലാലി പറഞ്ഞു.
എം.എസ്. ബിജുവിനെ കൂടാതെ പൂർവ്വ വിദ്യാർത്ഥികളായ സായൂജ്, ഷിൻസ്, സുവിൻ,പഞ്ചായത്ത് അംഗം വിക്ടോറിയ ഡേവിസ് എന്നിവരും നേതൃത്വം നൽകി.