ചേർപ്പ്: അവിണിശേരി പഞ്ചായത്തിൽ ഭരണ സമിതി അംഗങ്ങൾ താൽപ്പര്യമുള്ളവർക്ക് വാക്സിൻ നൽകി മുൻഗണനാ പട്ടിക അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം കലാസമിതി അവിണിശേരി പഞ്ചായത്ത് വാക്സിൻ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.ജി വനജ കുമാരി ഉദ്ഘാടനം ചെയ്തു. രാജൻ കോപ്പുള്ളി, കെ.കെ മോഹനൻ, ടി.വി മോഹനൻ, സി.എ രാജൻ, എം.ആർ അരുൺ, ശ്യാംദേവ്, ഷെൽട്ടൻ , വേണുഗോപാലൻ, പി.വി ശരത്ത്, അഭിലാഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. മെഡിക്കൽ ആഫീസർക്കും പരാതി നൽകി.