kalame

ചേർപ്പ്: യൂത്ത് കെയർ ജീവനം 2021 ഓൺലൈൻ കലാമേളക്ക് തുടക്കമായി. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രവീൺ മുത്തുള്ളിയാൽ അദ്ധ്യക്ഷനായി. കവയത്രി രാധിക സനോജ്, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, പ്രസാദ് കിഴക്കൂട്ട്, ഷെഫി കൊട്ടാരത്തിൽ, നീതു മഹേഷ്, ജസ്‌ന ഷിഹാബ്, കെ.എസ് വിമൽ, മഹേഷ് പൂന്നോക്കിൽ എന്നിവർ പങ്കെടുത്തു.

ലളിതഗാനം, കവിതാലപനം, പ്രസംഗം മലയാള വിഭാഗത്തിൽ കൊവിഡും സ്‌കൂൾ ജീവിതവും സമകാലിക കേരളത്തിന്റെ നേർക്കാഴ്ച എന്നീ വിഭാഗങ്ങളിലായി അഞ്ച് വയസ് മുതൽ 15 വയസ് വരെയും, 16 വയസ് മുതൽ 35 വയസ് വരെയുള്ളവർക്ക് ജൂലായ് 15ന് മുമ്പ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 9074325299, 7025685286 എന്ന വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് അയക്കാവുന്നതാണ്.