വടക്കാഞ്ചേരി: പാർളി വ്യാസ തപോവനം മഠാധിപതിയായിരുന്ന സ്വാമി പുരുഷോത്തമ തീർത്ഥയുടെ പതിനാലാം സമാധിദിനം പ്രാർത്ഥനാ ചടങ്ങുകളോടെ ആചരിച്ചു. വേദവ്യാസ ഭവനിൽ നടന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്തേവാസികൾ മാത്രമാണ് പങ്കെടുത്തത്.
സ്വാമി പുരുഷോത്തമ തീർത്ഥയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി. എ.കെ. ഗോവിന്ദൻ, സ്വാമിനി മാഗുരുപ്രിയ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജ്ഞാനാശ്രമം മഠാധിപതി സ്വാമി വിരജാനന്ദ, സ്വാമിനി മാഗുരുപ്രിയ, സ്വാമിനി ഈശാനിപ്രാണ, സ്വാമിനി ശുദ്ധാനന്ദ സരസ്വതി, സ്വാമി നിശങ്കരാനന്ദ, സാധു പത്മനാഭൻ എന്നിവർ പങ്കെടുത്തു.