covid

തൃശൂർ: 1158 പേർ രോഗമുക്തരായപ്പോൾ 941 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,671 ആണ്. 2,59,150 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30% ആണ്. ഞായറാഴ്ച്ച സമ്പർക്കം വഴി 937 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.