bjp

തൃശൂർ: ബി.ജെ.പി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ഇടങ്ങളിൽ മൻകി ബാത്ത് പ്രക്ഷേപണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ 8,200 ഓളം പേർ പങ്കാളികളായി. ബി.ജെ.പി ജില്ലാ ഓഫീസിൽ സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ് സമ്പൂർണ്ണ , പേരാമംഗലത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി .സദാനന്ദൻ മാസ്റ്റർ , പെരിങ്ങാവിൽ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, കൊടകരയിൽ എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, അടാട്ട് ജില്ലാ പ്രസിഡന്റ്് കെ. കെ അനീഷ് കുമാർ, ഗുരുവായൂരിൽ മഹിളാമോർച്ച അദ്ധ്യക്ഷ നിവേദിത, ജില്ലാ കോർഡിനേറ്റർ ദയാനന്ദൻ മാമ്പുള്ളി , അയ്യന്തോളിൽ സംസ്ഥാന സഹസംയോജക് രവികുമാർ ഉപ്പത്ത്, അവിണിശ്ശേരിയിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ ഹരി എന്നിവരും നേതൃത്വം നൽകി. .