kit

ചേർപ്പ്: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന മേഖലയിലെ ആഭരണ നിർമ്മാണ തൊഴിലാളികൾക്ക് വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനം സംപൂജ്യ സ്വാമി ഭൂമാനന്ദ തീർത്ഥ മഹാരാജ നൽകിയ 1,200 ഭക്ഷ്യ കിറ്റുകൾ സംയുക്ത ആഭരണ നിർമ്മാണ തൊഴിലാളി യൂണിയനുകൾ വഴി വിതരണം ചെയ്തു. ആഭരണ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ആശ്രമം പ്രതിനിധി ലാലുവിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. സി.ഐ.ടി.യു ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി സുകുമാരൻ അദ്ധ്യക്ഷനായി. രാധാകൃഷ്ണൻ, സി. കണ്ണൻ, അഡ്വ. കെ.ജി സന്തോഷ്‌കുമാർ, രാജേഷ് തിരുത്തോളി, സുജിഷ കള്ളിയത്ത്, പ്രജിത്ത്, സുബ്രഹ്മണ്യൻ, പ്രദീപ് വലിയങ്ങോട്ട്, സുരേഷ് എന്നിവർ പങ്കെടുത്തു.