ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്നലെ 19 വിവാഹങ്ങൾ നടന്നു. ഇന്ന് അഞ്ച് വിവാഹം നടക്കും. ക്ഷേത്ര ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ മാത്രമേ ഇന്നലെ ക്ഷേത്രത്തിലെത്തിയുള്ളൂ. ബുക്ക് ചെയ്ത 300 പേരിൽ 180 ഓളം പേരാണ് ഇന്നലെ ദർശനത്തിനെത്തിയത്. പ്രാദേശികക്കാരും ദേവസ്വം ജീവനക്കാരും ഉൾപ്പെടെ മൊത്തം 450 ലേറെ പേർ ദർശനം നടത്തി. നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനത്തിന് 25 പേരുമുണ്ടായി.