കൊടകര: ദേശീയ തലത്തിൽ 2019- 20ൽ നാനാജി ദേശ്‌മുഖ് പുരസ്‌കാരം നേടിയ കൊടകര പഞ്ചായത്തിനെയും ആ കാലഘട്ടത്തിലെ ഭരണ സമിതി അംഗങ്ങളെയും അനുമോദിക്കൽ, പഞ്ചായത്തിന്റെ 100 ദിവസത്തെ കർമ്മ പദ്ധതിയുടെ ഉദ്ഘാടനം, മികച്ച ലൈബ്രറേറിയനുള്ള അക്കാഡമി അസോസിയേഷൻ പുരസ്‌കാരം നേടിയ കൊടകര പഞ്ചായത്ത് ലൈബ്രറേറിയൻ ജയൻ അവണൂരിനെ അനുമോദിക്കൽ, വിവിധ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു.
കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ആർ. പ്രസാദൻ, ലൈബ്രറേറിയൻ ജയൻ അവണൂർ എന്നിവർ മന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ടെസ്സി ഫ്രാൻസിസ്, വി.കെ. മുകുന്ദൻ, സ്വപ്ന സത്യൻ, ജോയ് നെല്ലിശ്ശേരി, ദിവ്യ ഷാജു, ടി.വി. പ്രജിത്, പ്രനില ഗിരീശൻ, സെക്രട്ടറി ജി. സബിത എന്നിവർ പങ്കെടുത്തു.