തൃശൂർ: അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് സാന്ത്വനവുമായി കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘ കലാവേദിയുടെ കാരുണ്യ വാഹനം ഭക്ഷ്യക്കിറ്റും കുട്ടികൾക്കുള്ള പഠനോപകരണങ്ങളുമായി നഗരത്തിലെത്തി. ജില്ലാ ഭാരവാഹികളായ സുരേഷ് കടലാശ്ശേരി, മനോജ് പിണ്ടാലി, കോലഴി സുരേന്ദ്രൻ, നൂറനാട് ഷാജഹാൻ, രമേശ് ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ഭക്ഷ്യക്കിറ്റുകളും പഠനോപകരണങ്ങളും കലാകാരൻമാർക്ക് വിതരണം ചെയ്തു. തിരുവനന്തപുരത്ത് കലാവേദിയുടെ ചെയർമാനും സിനിമാ സംവിധായകനുമായ രാജസേനനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.