satheesan

തൃശൂർ: പ്രതിപക്ഷ നേതാവായ ശേഷമുള്ള തന്റെ ആദ്യ സന്ദർശനത്തിന് വി.ഡി. സതീശൻ ഇന്ന് തൃശൂരിലെത്തിച്ചേരും. രാവിലെ 8.30ന് കെ. കരുണാകരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹം തൃശൂരിലെ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. പി വിൻസെന്റ് പറഞ്ഞു. 9 ന് ഡി.സി.സിയിൽ എത്തിച്ചേരും. എ.ഐ.സി.സിയുടെ ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള 101 സൈക്കിളുകളുമായുള്ള പ്രതിഷേധ റാലിയുടെ ഫ്‌ളാഗ് ഒഫ് വി.ഡി സതീശൻ നിർവഹിക്കും.