വാടാനപ്പിള്ളി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. നാലായിരത്തി എഴുന്നൂറോളം പച്ചക്കറി വിത്തുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റുകൾ, വാർഡ് മെമ്പർമാർ, കർഷക ഗ്രൂപ്പുകൾ എന്നിവ വഴിയാണ് ഇവ വിതരണം ചെയ്യുക. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം നിസ്സാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രന്യ ബീനീഷ്, സുലേഖ ജമാലു, സബിത്ത് എ.എസ്, പഞ്ചായത്തംഗം കെ.എസ് ധനീഷ്, കൃഷി ഓഫീസർ സുജീഷ് എന്നിവർ പങ്കെടുത്തു.