lohidadas

തൃശൂർ: സംവിധായകൻ ലോഹിതദാസിനെ എപ്പോഴും ഓർമ്മിപ്പിക്കുന്ന ജൈവ സ്മാരകമാണ് നീർമരുതുകൊണ്ടുള്ള സ്മൃതി വനമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഓയിസ്‌ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ലോഹിതദാസിന്റെ പന്ത്രണ്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്‌കൂളിനോട് ചേർന്നുള്ള ലോഹിതദാസ് സ്മൃതി വനത്തിൽ നീർമരുത് തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺക്രീറ്റ് സ്മാരകങ്ങൾക്ക് പകരം ഇതുപോലെ ജീവിക്കുന്ന സ്മാരകങ്ങൾ വരും തലമുറയ്ക്കും പരിസ്ഥിതിക്കും ഗുണകരമാകുമെന്നും രവീന്ദ്രനാഥ് പറഞ്ഞു. ഓയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.എസ് രജിതൻ അദ്ധ്യക്ഷനായി. സിനിമാതാരം ജയരാജ് വാര്യർ,​ കൈലാസനാഥ സ്‌കൂൾ മാനേജർ സിജോ പുരുഷോത്തമൻ, ഓയിസ്‌ക ഇന്റർനാഷണൽ സെക്രട്ടറി സുരേഷ് വാര്യർ, സ്‌ക്കൂൾ പ്രിൻസിപ്പൽ റെസീന കടങ്ങേൽ, അഡ്മിനിസ്‌ട്രേറ്റർ സി. രാഗേഷ് എന്നിവർ സംസാരിച്ചു.