മാള: പൊയ്യ പഞ്ചായത്തിൽ വാക്‌സിൻ നൽകുന്നതിൽ വിവേചനം അവസാനിപ്പിക്കണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി വസന്ത്കുമാർ ആവശ്യപ്പെട്ടു. വാക്‌സിൻ നൽകുന്നതിൽ വിവേചനം നടക്കുന്നതായി ആരോപിച്ച് സി.പി.ഐ പൊയ്യ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ പൊയ്യ ലോക്കൽ സെക്രട്ടറി എ.എം ഹക്കീം അദ്ധ്യക്ഷത വഹിച്ചു. പി.വി. അരുൺ, ടി.എ. ഉണ്ണിക്കൃഷ്ണൻ, സി.എൻ. സുധാർജ്ജനൻ എന്നിവർ സംസാരിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം രേഖാ ഷാന്റി ജോസഫ്, ബൈജു പാറേക്കാടൻ, സിജി വിനോദ്, മിനി അശോകൻ എന്നിവർ നേതൃത്വം നൽകി.