lohi
ചേർപ്പ് സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സംവിധായകൻ ലോഹിതദാസ് സ്മൃതി നടി രാമദേവി ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ 12-ാം ഓർമ്മ ദിനം ചേർപ്പ് സുഹൃത്ത് സംഘം ആചരിച്ചു. ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന ഓർമ്മ ദിനാചരണം നടി രമാദേവി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മുറ്റത്ത് കന്മദം എന്ന ചലച്ചിത്രത്തിന്റെ പേരിൽ വൃക്ഷത്തൈ നട്ടു. കെ.ബി. പ്രമോദ് അദ്ധ്യക്ഷനായി. എഴുത്തുകാരൻ ജോൺസൺ ചിറമ്മൽ, കവി ശ്രീനിവാസൻ കോവാത്ത്, സി.എൻ.എൻ സ്‌കൂൾ പ്രധാന അദ്ധ്യാപകൻ എ.ആർ. പ്രവീൺ, പി.കെ. ഉണ്ണിക്കൃഷ്ണൻ, സി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.