പുതുക്കാട്: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് പുതുക്കാട് സർവീസ് സഹകരണ ബാങ്ക് നൽകുന്ന ധനസഹായം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, ഭരണ സമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, പി.ഡി. ജയിംസ്, രാജു തളിയപറമ്പിൽ, പി.ഡി. സേവ്യർ, പ്രിൻസ് ചെതലൻ, സെക്രട്ടറി കെ.വി. അനിത, എം.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.