കൊടുങ്ങലൂർ: സൗദിയിലെ തൊഴിൽ പ്രശ്‌നത്തിൽ ഇന്ത്യൻ എംബസിയുടെ സത്വര നടപടി. ദമാമിലെ ദല്ലയിൽ കഴിഞ്ഞ 30വർഷത്തിലേറെ ജോലി ചെയ്തിരുന്ന മാള അഷ്ടമിച്ചിറ സ്വദേശി പാലേക്കാടൻ വേലായുധൻ ബാബു ഒരു വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊവിഡ് പ്രതിസന്ധി കാരണം ഇദ്ദേഹത്തിന് തിരികെ പോകാൻ കഴിഞ്ഞിരുന്നില്ല. 30വർഷത്തെ സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യം കമ്പനി അധികൃതർ നിരസിച്ചതിനെ തുടർന്ന് ഇയാൾ കേരള പ്രവാസി സംഘത്തിന്റെ സഹായം തേടുകയായിരുന്നു. കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി കെ.എം പ്രകാശ്, അഴീക്കോട് മേഖലാ സെക്രട്ടറി സിദ്ദിഖ് ചാലിൽ എന്നിവർ ഇടപെട്ട് വിഷയം സൗദിയിലെ ഇന്ത്യൻ എംബസി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി. ഉടനടി പരിഹാരം ഉണ്ടാകണമെന്ന് കമ്പനിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് എംബസി. ദല്ലയിലെ ഒരു റെഡിമിക്‌സ് കമ്പനിയിലായിരുന്നു ബാബുവിന് ജോലി.