ചാലക്കുടി: ബി.ഡി.ജെ.എസ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഉത്പന്നങ്ങളുടെ വിൽപ്പന ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷനായി. സി.ജി. അനിൽകുമാർ, പി.സി. മനോജ്, എ.കെ. ഗംഗാധരൻ, സി.എസ്. സത്യൻ, സുരേന്ദ്രൻ വെളിയത്ത് തുടങ്ങിയവർ സംസാരിച്ചു.