ചാലക്കുടി: കിടപ്പു രോഗികൾക്ക് ആശ്വാസമായി കൊരട്ടി പഞ്ചായത്തിന്റെ കൃപ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു. പാലിയേറ്റീവ് കെയറിന്റെയും, പഞ്ചായത്തിന് വൈസ്‌മെൻ ഇന്റർനാഷണൽ നൽകിയ വാഹനത്തിന്റെയും ഉദ്ഘാടനം ടി.ജെ. സനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷനായി.
ലോഗോ പ്രകാശനം വൈസ് പ്രസിഡന്റ് ഷൈനി ഷാജി നിർവഹിച്ചു. യോഗത്തിൽ വൈസ്‌മെൻ ഇന്റർനാഷണൽ ജില്ലാ ഗവർണർ ടി.ആർ. രഞ്ജ്ജു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ, കൊരട്ടി സബ് ഇൻസ്‌പെക്ടർ കെ.എം. ജോഷി, ക്ലബ് ഭാരവാഹികളായ നിജു ജോയി, ജിയോ റാഫേൽ, ജയേഷ് കെ.എസ്, ബെസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.