samaram

നെല്ലായി: പറപ്പൂക്കര പഞ്ചായത്തിൽ പിൻവാതിൽ നിയമനം നടത്തുന്നതായി ആരോപിച്ച് യുവമോർച്ച പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പന്തല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നിൽ നടത്തിയ സമരം എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് വിഷ്ണു പ്രസാദ് അദ്ധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, അരുൺ പന്തല്ലൂർ, വടുതല നാരായണൻ, ബൈജു ച്ചൊല്ലിക്കര, സുരേഷ്, രാമദാസ്, രജത്ത് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു