പുതുക്കാട് : യുവതിയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമാണെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെ ചാലക്കുടി ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തു. ചിറ്റിശ്ശേരി മുത്രത്തിപറമ്പിൽ രാഹുലിനെയാണ് (27) അറസ്റ്റ് ചെയ്തത്. ചിറ്റിശ്ശേരി കൊട്ടേക്കാട്ട് വീട്ടിൽ ചെല്ലപ്പന്റെ മകൾ ഗ്രീഷ്മ (23) കഴിഞ്ഞ മാർച്ച് 29 നാണ് ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്തത്. മരണ ശേഷം വീട്ടുകാർ നൽകിയ പരാതിയിലാണ് നടപടി.