തൃശൂർ: ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ പട്ടിക വിഭാഗ വിദ്യാർത്ഥികളെ സർക്കാർ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. മുഴുവൻ പട്ടികജാതി വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, വിദ്യഭ്യാസ അനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് സ്റ്റൈപന്റും ലംപ്‌സംഗ്രാൻഡും ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ജൂലായ് അഞ്ചിനു കളക്ടറേറ്റ് മാർച്ചും സെക്രട്ടേറിയറ്റ് ധർണ്ണയും നടത്തും. ജൂലായ് എട്ടിനു 140 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും സംസ്ഥാന സർക്കാർ ഓഫീസിനു മുന്നിൽ ധർണ നടത്തും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷനായി.