തൃശൂർ: ജില്ലയിലെ കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കുക, അടിയന്തരമായി എല്ലാവർക്കും വാക്‌സിൻ ഉറപ്പുവരുത്തുക, വാക്‌സിൻ വിതരണത്തിലെ പ്രാദേശികമായ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ എം.പീസ് കൊവിഡ് ബ്രിഗേഡുകൾ ഇന്ന് വൈകീട്ട് നാലിന് അയ്യന്തോൾ കളക്ടറേറ്റിനു മുന്നിൽ നിന്നും തൃശൂർ നഗരത്തിലേക്ക് സൈക്കിൾ റാലി നടത്തും. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് സൈക്കിൾ റാലി നടത്തുകയെന്ന് ടി.എൻ പ്രതാപൻ എംപി അറിയിച്ചു.