തൃശൂർ: യുവാക്കളെ മൂല്യബോധമുള്ളവരായി മാറ്റേണ്ടതുണ്ടെന്ന് മേജർ രവി. ഹിന്ദു ഇക്കണോമിക് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ചാപ്റ്ററുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മിഷൻ സുപ്രജ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സി.എ രാജൻ അദ്ധ്യക്ഷനായി. ദിനിൽ മാധവ്, ഡോ. ശ്രീനാഥ് കാര്യാട്ട്, പി. സതീശൻ എന്നിവർ സംസാരിച്ചു.