covid

തൃശൂർ: ജില്ലയിൽ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു. ഇന്നലെ 1483 പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ മുകളിൽ ആണ്. 1162 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,042 ആണ്. തൃശൂർ സ്വദേശികളായ 113 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചത് - 2,72,098

രോഗമുക്തരായത് - 2,61,420

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് - 10.34%

സമ്പർക്കം വഴി രോഗബാധ - 1,479

ആരോഗ്യപ്രവർത്തകർക്ക് - 2

ഉറവിടം അറിയാത്തത് - 2