കയ്പമംഗലം: മതിലകം നമ്മുടെ ആരോഗ്യം കമ്മ്യൂണിറ്റി ആശുപത്രിയിൽ ആരംഭിക്കുന്ന കൊവിഡാനന്തര ചികിത്സ ജൂലായ് 1ന് രാവിലെ 10ന് റവന്യു മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനത്തോടു കൂടിയ 80 ബെഡ് ഇൻ പേഷ്യന്റ് സൗകര്യവും, 20 ബെഡ് ഐ.സി.യുവും, 14 വെന്റിലേറ്ററുകൾ, ബിപാപ്, സിപാപ് മെഷിനുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ബെന്നി ബെഹ്നാൻ എം.പി, ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അജീഷ് ഉമ്മലത്ത്, എം.എ അഫ്‌സൽ, സന്ധ്യ സുജിത്ത്, റാഫി കെ. പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.