ആറ്റപ്പിള്ളി പാലത്തിന്റെ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സൂചനാ നിരാഹാര സമരം മുൻ ഡി.ജി.പി ജേക്കബ്ബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: കേരളത്തിലെ വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത് അഴിമതി നടത്താൻ വേണ്ടിയാണെന്നും അഴിമതിക്ക് വെള്ള പൂശാൻ നവമാദ്ധ്യമ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അതിലൊന്നാണ് ആറ്റപ്പിള്ളി പാലമെന്നും മുൻ ഡി.ജി.പി ഡോ. ജേക്കബ്ബ് തോമസ്. ആറ്റപ്പിള്ളി പാലത്തിന്റെ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി, മറ്റത്തർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തുന്ന 48 മണിക്കൂർ സൂചനാ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജേക്കബ്ബ് തോമസ്. കേരളം അക്രമത്തിന്റെയും അഴിമതിയുടേയും ഗുണ്ടായിസത്തിന്റെയും സർവകലാശാലയായെന്നും അദ്ദേഹം പറഞ്ഞു. സമരസമതി ചെയർമാൻ എ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.ആർ. രമേഷ്, ടി.സി. സേതുമാധവൻ, എം.വി. മധുസൂദനൻ, വി.വി. രാജേഷ്, പി.വി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.