obituary

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട എടതിരിഞ്ഞി വിരുത്തി പറമ്പിൽ ജയന്റെ മകൻ രാജേഷിനെ(35) ആണ് തിങ്കളാഴ്ച രാത്രി 9.15 ഓടെ കർണകി ഗസ്റ്റ് ഹൗസിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വല്ലച്ചിറ ക്ഷേത്രത്തിൽ നിന്നും ആറ് മാസങ്ങൾക്ക് മുമ്പാണ് രാജേഷ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തിയത്. പോസ്റ്റ്‌മോമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുത്തു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മ: രമ. സഹോദരൻ: രാഹുൽ.