ചാവക്കാട്: ബ്ലാങ്ങാട് പാറൻപടിയിൽ കടലിൽ മുങ്ങിമരിച്ച യുവാക്കളെ അനുസ്മരിച്ചു. യുവാക്കളുടെ കൂട്ടുകാരുടെ സാന്നിധ്യത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ആച്ചി രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ. അനീഷ് മാസ്റ്റർ, ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറി സുമേഷ് തേർളി, സെക്രട്ടറി കെ.ആർ. ബൈജു, ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി തുടങ്ങിയവർ സംസാരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് റെയിൻ കോട്ടുകൾ നൽകി. കഴിഞ്ഞ വർഷം ജൂൺ 29നാണ് കടൽതീരത്ത് ഫുട്‌ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരട്ടപ്പുഴ സ്വദേശികളായ വിഷ്ണുരാജ്, ജിഷ്ണു, ജഗന്നാഥ് എന്നിവർ മുങ്ങി മരിച്ചത്.