പാവറട്ടി: പെരുവല്ലൂർ പരപ്പുഴ പാലം പണി ഉടൻ പൂർത്തീകരിക്കണം എന്ന് ആവശ്യപെട്ട് ബി.ജെ.പി മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി. അന്നകരയിൽ നടന്ന യോഗം യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ജി. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സമാപന യോഗം സുധിഷ് മേനോത്ത്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. സുനിൽ, ജയരാജ് ഇളയേടത്ത്, രാജൻ മഠത്തിൽ, മുഹമദ്ക്കുട്ടി, ദിനേഷ്‌കുമാർ കല്ലെട്ടുകുഴിയിൽ എന്നിവർ നേതൃത്വം നൽകി.