kulambu-rogam

തൃശൂർ : നഗരത്തിൽ അലഞ്ഞുതിരിയുന്ന നാലു കന്നുകാലികൾക്ക് കൂടി കുളമ്പ് രോഗം കണ്ടെത്തി. എതാനും കന്നുകാലികളിൽ കുളമ്പ് രോഗം കണ്ടെത്തിയതിനെ തുടർന്ന് വാക്‌സിനേഷൻ നടത്തുന്നതിന് പ്രത്യേക കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് വീണ്ടും രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ 30 ഓളം കന്നുകാലികളെയാണ് പിടിച്ചുകെട്ടി കുളമ്പ് രോഗ പരിശോധന നടത്തിയത്. പത്തോളം കന്നുകാലികളെ പിടികൂടാനുണ്ട്. ഡോ. വീണ.കെ. അനിരുദ്ധന്റെ നേതൃത്വത്തിലാണ് വാക്സിനേഷൻ നടത്തിയത്. തേക്കിൻക്കാട് ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, ജെ.എച്ച്. സുരേഷ് , ആരോഗ്യ വിഭാഗത്തിലെ 20 ഓളം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.