വലപ്പാട്: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ടി.എ ആവിഷ്‌കരിച്ച വിടൊരു വിദ്യാലയം പദ്ധതിയ്ക്ക് വലപ്പാട് ഉപജില്ലയിൽ തുടക്കം. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി.എൻ അജയകുമാർ അദ്ധ്യക്ഷനായി. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ആർ രഘുരാമൻ സ്മാർട്ട് ഫോൺ ഏറ്റുവാങ്ങി. പി.എം മോഹൻരാജ്, പ്രിയ സുമജൻ, വിന്ധ്യ ടീച്ചർ എന്നിവർ സംസാരിച്ചു.