കൊടുങ്ങല്ലൂർ: നിർമ്മാണമേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ലെൻസ്‌ഫെഡിന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും മുമ്പിൽ സമരം നടത്തി. നഗരസഭ ഓഫീസ്, മേത്തല സോണൽ ഓഫീസ്, എറിയാട്, എടവിലങ്ങ്, എസ്.എൻ. പുരം, പെരിഞ്ഞനം പഞ്ചായത്ത് ഓഫീസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, കയ്പ്പമംഗലം പോസ്റ്റ് ഓഫീസ് എന്നിവയ്ക്ക് മുമ്പിലാണ് പ്രതിഷേധ സമരം നടന്നത്. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ സമരം ജില്ലാ ജോയിന്‌റ് സെക്രട്ടറി കെ.വി പ്രദീപ് കുമാർ, കൊടുങ്ങല്ലൂർ ഏരിയ പ്രസിഡന്റ് സുദീപ്. എ.എസ്, ഏരിയ ട്രഷർ ഷെഫീഖ്. കെ.ബി എന്നിവർ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് രമേശ് ടി.പി, നോർത്ത് യൂണിറ്റ് പ്രസിഡന്റ് ജയപ്രകാശ് എം.പി, ടൗൺ യൂണിറ്റ് പ്രസിഡന്റ് വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.