padhayathra
കൊടുങ്ങല്ലൂരിൽ ബി.ജെ.പി നടത്തിയ പദയാത്ര

കൊടുങ്ങല്ലൂർ: വനം കൊള്ളയ്ക്ക് എതിരെ ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 50 കേന്ദ്രങ്ങളിൽ പദയാത്ര നടത്തി. മണ്ഡല ഉദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം വി.ജി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൽ.കെ മനോജ്, വൈസ് പ്രസിഡന്റ് കെ.ആർ. വിദ്യാസാഗർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ്, ശിവശങ്കരൻ എന്നിവർ പങ്കെടുത്തു. മേത്തലയിലും പുല്ലൂറ്റ് മേഖലയിലും പദയാത്ര നടന്നു.