പുതുക്കാട്: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ പുതുക്കാട്ടെ റെയിൽവേ ഭുമിയിലും പച്ചക്കറി വിളയും. റെയിൽവേയുടെ ഭൂമിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചതോടെ വേറിട്ടൊരു മാതൃകാ ഇടമാകുകയാണ് പുതുക്കാട് റെയിൽവേ സ്റ്റേഷൻ പരിസരം.
കൊടകര ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ, ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ്മയാണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് കാടുപിടിച്ച് കിടക്കുന്ന സ്റ്റേഷൻ പരിസരം കൃഷിയോഗ്യമാക്കിയത്. പച്ചക്കറി ചെടികളുടെ പരിചരണവും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ തൈകൾ നട്ട് കൃഷി ഇറക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അൽജോ പുളിക്കൻ, പോൾസൺ തെക്കും പീടിക, സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ബി. അജയഘോഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ട്ടർ സ്വപ്ന നായർ, സ്റ്റേഷൻ മാസ്റ്റർ യു.ജി. അച്ചുതാനന്ദൻ, പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
.