കയ്പമംഗലം: പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യവുമായി ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിവേദനം നൽകി. പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 36 പേർക്ക് കിടത്തി ചികിത്സയും പ്രതിദിനം ഏകദേശം 500 ഒ.പിയും നടന്നു വരുന്നു. തീരദേശ മേഖലയിലെ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന മത്സ്യ തൊഴിലാളികളും കൂലിവേലക്കാരും ആശ്രയിക്കുന്ന സ്ഥാപനമാണിതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.