malsyam

വിതുര: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ ശുദ്ധജലമത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി വാ‌ർഡിലെ ആൾഗേ ഫിഷ്ഫാമിൽ യുവ കർഷകൻ നജീം റീസൈക്കിൾ അക്വാപോണിക്സ് മാതൃകയിൽ നിർമ്മിച്ച പടുതാക്കുളത്തിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പുത്സവം മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻ നായർ ഉദ്ഘാടനം ചെയ്തു. റഫിയുദ്ദീൻ,സീനത്ത്,ജസീർ,സനൽകുമാർ,വിനോദ് എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടിയിൽ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പുത്സവം മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ നിർവഹിക്കുന്നു