അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ദേശസാത്കൃത ബാങ്ക് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ബാങ്കുകൾ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് അഞ്ചുതെങ്ങ് പോസ്റ്റോഫീസിന് സമീപം വാടകക്കെട്ടിടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് പ്രവർത്തനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ചെക്കാലവിളാകം ജംഗ്ഷനിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളി പെൻഷനുകളും, ക്ഷേമ പെൻഷനുകളും കുട്ടികളുടെ സ്കോളർഷിപ്പ് ഗ്രാന്റുകൾ ഉൾപ്പെടെയുള്ള പണമിടപാടുകളും ദേശസാത്കൃത ബാങ്ക് വഴിയാണ് നടക്കുന്നത്. വിരലിലെണ്ണാവു
ചെക്കാലവിളാകത്ത് പ്രവർത്തിക്കുന്ന എസ്.ബി.ഐ ശാഖയെയാണ് നാട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നത്. ലോക്ക്ഡൗണായതിനാൽ ഒരു പഞ്ചായത്തിൽ നിന്ന് അടുത്ത പഞ്ചായത്തിലേക്ക് പോകുന്നത് പൊലീസ് നിയന്ത്രിച്ചതോടെയും ബാങ്കിടപാട് നടത്താനാവാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിൽ അടിയന്തരമായി ദേശസാത്കൃത ബാങ്കുകളുടെ ശാഖ ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്തും, സ്ഥലം എം.എൽ.എയും, എം.പിയും മുൻകൈയെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
എസ്. പ്രവീൺചന്ദ്ര,
മുൻ വൈസ് പ്രസിഡന്റ്,
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്