വെഞ്ഞാറമൂട്: ഒരു മാസമായി തുടരുന്ന ലോക്ക് ഡൗണും,കണ്ടയിൻമെന്റ് സോൺ പ്രഖ്യാപനവും മൂലം ദുരിതത്തിലായ ചെറുകിട കച്ചവടക്കാർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യുണിറ്റ് കമ്മിറ്റിയുടെ കൈതാങ്ങ്. ചെറുകിട കച്ചവടക്കാർക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകിയാണ് സംഘടന മാതൃകയായത്. വെഞ്ഞാറമൂട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കിറ്റുകളുടെ വിതരണോദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ യൂണിറ്റ് ഭാരവാഹികളായ ബാബു കെ. സിതാര, രാജശേഖരൻ നായർ, മോഹനൻ, മധുസുദനൻ നായർ, സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.