theneecha-koodu

കല്ലമ്പലം: വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ കൗതുകവും ഭീഷണിയുമുയർത്തി മണമ്പൂർ വലിയവിള കുന്നുവിള പുത്തൻവീട്ടിൽ ബാലന്റെ പുരയിടത്തിലെ റോഡ് സൈഡിൽ നിൽക്കുന്ന പ്ലാവിലെ ഭീമൻ തേനീച്ചക്കൂട്. ആരെങ്കിലും കല്ലെടുത്തെറിഞ്ഞാൽ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കാൻ സാദ്ധ്യതയേറെയാണ്. സമാന സംഭവങ്ങളിൽ ഫയർഫോഴ്സ് സഹായിച്ചില്ലെന്നതിനാൽ ആ വഴി ഉപേക്ഷിച്ച ബാലൻ കൂട് നശിപ്പിക്കാൻ വിദഗ്ദ്ധരുടെ സഹായം തേടുകയാണ്.