തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസിൽ നിന്ന് വിരമിച്ച കെ. സുരേന്ദ്രൻ, കെ.പി. വിജയകുമാർ, പി. രാധാകൃഷ്ണൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി. എൻ. മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ എം.എൻ. സ്മാരകത്തിൽ ചേർന്നയോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. പാർട്ടി സംസ്ഥാന കൗൺസിലിന്റെ ഉപഹാരം കാനം രാജേന്ദ്രൻ മൂവർക്കും സമ്മാനിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസ് ബ്രാഞ്ച് ആക്ടിംഗ് സെക്രട്ടറിയായി യു. വിക്രമനെ തിരഞ്ഞെടുത്തു.