തിരുവനന്തപുരം:പ്രൊഫ.എ.സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രൊഫ. എ.സുധാകരൻ സാംസ്‌കാരിക പുരസ്‌കാരത്തിന് മുരുകൻ കാട്ടാക്കട അർഹനായി.പതിനായിരം രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ഡോ.എസ്.രാജശേഖരന്റെ പേരിലുള്ള എൻഡോവ്‌മെന്റിന് മലയാളം എം.എയ്ക്ക് ഒന്നാം റാങ്ക് നേടിയ ആരതി രാജീവ് അർഹയായി. പ്രൊഫ.എ. സുധാകരന്റെ ചരമദിനമായ 5ന് ഉച്ചയ്ക്ക് 12ന് പട്ടം മുണ്ടശേരി ഫൗണ്ടേഷനിൽ നടത്തുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.