തിരുവനന്തപുരം:കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം 'കോട്ടൺഹിൽ വാർത്ത' മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.സ്‌കൂളിലെ അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളാണ് പത്രം പുറത്തിറക്കുന്നത്.വാർത്ത തയ്യാറാക്കുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം വിദ്യാർത്ഥികളാണ്.ദിവസവും ദിനപത്രം സോഷ്യൽ മീഡിയ വഴി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിതരണം ചെയ്യും.മന്ത്രി ആന്റണി രാജു,മേയർ എസ്.ആര്യ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.