തിരുവനന്തപുരം: ജില്ലയിൽ സ്‌പെഷ്യൽ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മദ്ധ്യേയുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.ആദ്യ ഘട്ടത്തിൽ മണ്ണന്തല മരിയൻ പ്ലേഹോം,പോങ്ങുംമൂട് സെന്റ് പീറ്റേഴ്സ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി.
സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ ജില്ലാഭരണകൂടം മുൻകൈയെടുത്താണ് വാക്സിൻ വിതരണം നടത്തുന്നത്.ഈ ആഴ്ച ജില്ലയിൽ ഇത്തരത്തിലുള്ള എല്ലാ സ്‌കൂളുകളിലും വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് കളക്ടർ പറഞ്ഞു. ഓൾഡ് ഏജ് ഹോമുകൾ,ആദിവാസി മേഖലകൾ,ജയിലുകൾ,അഗതി മന്ദിരങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവിടങ്ങളിലും വാക്സിനേഷൻ ദ്രുതഗതിയിൽ നടന്നുവരുന്നുണ്ട്.