കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ ജനാധിപത്യം വാട്ട്സ്അപ്പ് കൂട്ടായ്മയയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും ഹോമിയോ ഡിസ്‌പെൻസറി ജീവനക്കാർക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രഹികളുടെയും പി.എച്ച്.സിയിലേക്കും ഹോമിയോ ആശുപത്രിയിലേക്കുമുള്ള പൾസ് ഓക്സീമീറ്ററുകളുടെയും വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ നിസാർ, എൻ.എസ്.യു.ഐ നാഷണൽ കോർഡിനേറ്റർ നബീൽ നൗഷാദ്, ബി.ശ്രീകുമാർ, എസ്.ബിനു, മുഹമ്മദ് അലി റാവുത്തർ, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അമീസ് ജലാൽ, അമൂദി, ഷംനാദ് മൻസൂർ എന്നിവർ പങ്കെടുത്തു.