വിതുര: മണലി തലത്തൂതക്കാവ് ഗവൺമെന്റ് യു.പി.സ്കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രവേശനോത്സവം വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വീട്ടിലെത്തി പാഠപുസ്തകങ്ങളും അക്ഷരകിറ്റുകളും നൽകി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് പ്രദീപ്, അദ്ധ്യാപകൻ ജയിൻ, എസ്.എം.സി ചെയർമാൻ വിജയൻകാണി, മനോഹരൻകാണി എന്നിവർ പങ്കെടുത്തു. വിതുര ഗവൺമെന്റ് യു.പി.എസ്, വിതുര ഹൈസ്കൂൾ, ചെറ്റച്ചൽ, മീനാങ്കൽ, ആനപ്പാറ, കല്ലാർ, മേമല, തൊളിക്കോട്, തേമല, ആനപ്പെട്ടി, ചായം, മരുതാമല, പനയ്ക്കോട് സ്കൂളുകളിലും പ്രവേശനോത്സവവും പഠനകിറ്റ് വിതരണവും നടത്തി.

caption: വിതുര തലത്തൂതക്കാവ് സ്കൂളിൽ നടന്ന പ്രവേശനോത്സവം വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു.