നെയ്യാറ്റിൻകര: വീടുകളിലെത്തി കുട്ടികൾക്കും വീട്ടുകാർക്കും മധുരം വിളമ്പിയും ആശംസകളറിയിച്ചും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂൾ പ്രവേശനോത്സവത്തിന് മിഴിവേകി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിലെ നെല്ലിമൂട് കഴിവുർ ഗവ. ഹൈസ്കൂളിലെ അദ്ധ്യാപകരാണ് വീടുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് ആശംസകളറിയിച്ചത്. സ്കൂളിൽ നടന്ന ഓൺലൈൻ പ്രവേശനോത്സവം കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്കംഗം അശ്വതി ചന്ദ്രൻ, ബി.പി.സി.എം. അയ്യപ്പൻ, എ.എസ്. മൻസൂർ, സുധാകരൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. നെയ്യാറ്റിൻകര വഴുതൂർ കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനിത അദ്ധ്യക്ഷയായിരുന്നു. ഡോ. രാധാരമണൻ നായർ, സുരേഷ്‌കുമാർ, ജോസ് എന്നിവർ പങ്കെടുത്തു.
caption നെല്ലിമൂട് ഗവൺമെന്റ് കഴിവൂർ ഹൈസ്കൂളിലെ അദ്ധ്യാപകർ വീടുകളിലെത്തി കുട്ടികൾക്ക് മധുരം നൽകുന്നു